Thursday
18 December 2025
22.8 C
Kerala
HomeWorldറഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 382 കുട്ടികൾ

റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 382 കുട്ടികൾ

റഷ്യ യുക്രെയ്‌നിൽ നടത്തുന്ന അധിനിവേശത്തിൽ വെണ്ണീറാകുന്ന മനുഷ്യരുടെ നടുക്കുന്ന കണക്കുകൾ പുറത്ത്. റഷ്യൻ മിസൈൽ ആക്രമണത്തിൽ 382 കുട്ടികൾ കൊല്ലപ്പെടുകയും 741 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

2022 ഫെബ്രുവരി 24 മുതൽ നടത്തുന്ന റഷ്യൻ ആക്രമണം നാളിതുവരെയായിട്ടും അവസാനിപ്പിക്കാതെ തുടർന്ന് കൊണ്ടിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതു മുതൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 382 കുട്ടികൾ കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുവന്നു. വരും നാളുകളിൽ കണക്കുകളിൽ വ്യത്യാസം വരുമെന്നും കൂടുതൽ ആളുകൾ കൊല്ലപ്പെടാൻ സാധ്യത ഉണ്ടെന്നും അവർ പറഞ്ഞു.

റഷ്യ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും ക്രൂരമായ നടപടികളിലേക്ക് പോവുകയാണെന്നും യുകെയ്‌ൻ സർക്കാർ മുൻപ് കുറ്റപ്പെടുത്തിയിരുന്നു. റഷ്യൻ മിസൈലുകൾ ജനസാന്ദ്രത നിറഞ്ഞ പ്രദേശങ്ങളിൽ ഉപയോഗിക്കുകയും വൻ നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ഷെല്ലാക്രമണത്തിൽ 9 വയസ്സുള്ള കുട്ടി മരണപ്പെട്ടിരുന്നു. ഐക്യ രാഷ്‌ട്ര സഭയുടെ കണക്കനുസരിച്ച്‌ ഓരോ ദിവസവും രണ്ട് യുക്രെയ്‌ൻ കുട്ടികളിൽ ഒരാൾ അഭയാർത്ഥിയായി കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്.

RELATED ARTICLES

Most Popular

Recent Comments