ദേശീയ സിനിമാ ദിനത്തിൽ 75 രൂപയ്ക്ക് ടിക്കറ്റുകൾ നൽകാനൊരുങ്ങി രാജ്യത്തെ മൾട്ടിപ്ലസുകൾ

0
114

75 രൂപയ്ക്ക് ടിക്കറ്റുകൾ നൽകാനൊരുങ്ങി രാജ്യത്തെ മൾട്ടിപ്ലസുകൾ. ദേശീയ സിനിമാ ദിനമായ സെപ്റ്റംബർ 16ന് ആണ് മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എംഎഐ) രാജ്യത്തുടനീളമുള്ള തിയേറ്ററുകളും ചേർന്ന് സിനിമാപ്രേമികൾക്ക് സുവർണാവസരം ഒരുക്കുന്നത്.

സിനിപോളിസ്, പിവിആർ, കാർണിവർ, ഏഷ്യൻ, വേവ്, മൂവി ടൈം ഉൾപ്പടെയുള്ള നാലായിരത്തോളം തിയേറ്റർ ശൃംഖലകളിൽ 75 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കും. കോവിഡിന് ശേഷം തിയേറ്ററുകളിൽ എത്തിയിട്ടില്ലാത്ത പ്രേക്ഷകരെ ആകർഷിക്കാൻ കൂടിയാണ് ഈ പദ്ധതി. എന്നാൽ തമിഴ്‌നാട്ടിൽ മുഴുവൻ തുകയും നൽകി ടിക്കറ്റ് എടുക്കേണ്ടതായി വരും. ചിമ്പുവിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കുന്ന ‘വേണ്ടു തനിന്തതു കാട്’ സെപ്റ്റംബർ 15നാണ് റിലീസ്.

റിലീസിന് പിന്നാലെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്ന കാരണം പറഞ്ഞാണ് തമിഴ്‌നാട്ടിലെ തിയേറ്റർ ഉടമകളുടെ സംഘടന എംഎഐയുടെ ശുപാർശ അവഗണിക്കുന്നത്.