Thursday
18 December 2025
23.8 C
Kerala
HomeIndiaടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു

ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു

ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിലാണ് വാഹനാപകടം ഉണ്ടായത്. സൈറസ് സഞ്ചരിച്ച മേഴ്‌സിഡസ് കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.

2012 മുതൽ 2016 വരെ ടാറ്റാ ഗ്രൂപ്പ് ചെയർമാനാായിരുന്നു സൈറസ് മിസ്ത്രി. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ നിസാര പരിക്കുകളോടെയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്ക് വരുന്ന വഴിക്കാണ് അപകടമുണ്ടായത്. പാൽഗഡിലെ സൂര്യ നദിക്കു കുറുകെയുള്ള പാലത്തിൽ വച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. 2016 ഒക്ടോബറിൽ സ്ഥാനത്തുനിന്ന് നീക്കി.

RELATED ARTICLES

Most Popular

Recent Comments