ആർട്ടെമിസ് 1 വിക്ഷേപണം: ഹൈഡ്രജൻ ചോർച്ച, രണ്ടാമത്തെ ശ്രമവും മാറ്റി

0
118

ചന്ദ്ര ദൗത്യമായ ആർട്ടെമിസ് 1 സ്പേസ് ലോഞ്ച് സിസ്റ്റം വിക്ഷേപിക്കാനുള്ള നാസയുടെ രണ്ടാമത്തെ ശ്രമവും റദ്ദാക്കി. ഇത് രണ്ടാം തവണയാണ് നാസ ആർട്ടെമിസ് 1 വിക്ഷേപിക്കാനുള്ള ശ്രമം റദ്ദാക്കുന്നത്. സാങ്കേതിക തകരാർ മൂലം ആദ്യ ശ്രമവും അവസാന നിമിഷം മാറ്റി വെച്ചിരുന്നു. ആദ്യ ശ്രമത്തിലുണ്ടാത് പോലെ വിക്ഷേപണ സമയത്ത് ഹൈഡ്രജൻ ചോർച്ചയുണ്ടായതായാണ് റിപോർട്ട്.

എഞ്ചിൻ വിഭാഗത്തിലെ ഈ പ്രശ്നം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വേഗത ക്രമീകരിക്കുന്നതിന്റെ ഗ്രൗണ്ടിനും ഫ്‌ലൈറ്റ് സൈഡ് പ്ലേറ്റുകൾക്കും ഇടയിലുള്ള അറയിൽ ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയതായ് വിവരം. ചോർച്ച പരിഹരിക്കാനുള്ള മൂന്നാമത്തെ ട്രബിൾഷൂട്ടിംഗ് ശ്രമം വിജയിച്ചില്ല, നാസ എഞ്ചിനീയർമാർ തുടർനടപടികൾ ചർച്ച ചെയ്യുകയാണ്.

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുക. കൂടുതൽ ബൃഹത്തായ പഠനങ്ങൾ ചന്ദ്രനെ കുറിച്ച് നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആർട്ടെമിസ് പദ്ധതിയ്ക്കുള്ളത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.15 ഓടെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നുള്ള തത്സമയ സംപ്രേഷണം ആരംഭിച്ചിരുന്നു. രാത്രി 11.47 മണിയോടെ വിക്ഷേപണം നടത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. റോക്കറ്റിന്റെ നാല് പ്രധാന എഞ്ചിനുകളിൽ ഒന്നിന്റെ തകരാർ ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം ഓഗസ്റ്റ് 29 ന് പ്രാരംഭ വിക്ഷേപണ ശ്രമം നിർത്തേണ്ടിവന്നതിന് ശേഷം ദൗത്യത്തിലെ രണ്ടാമത്തെ ശ്രമമാണ് ഇപ്പോൾ നടന്നത്.