Tuesday
23 December 2025
22.8 C
Kerala
HomeKeralaറോഡ് പണിയിൽ വീഴ്ച ഒഴിവാക്കാൻ ഉത്തരവിറക്കി പൊതുമരാമത്ത് വകുപ്പ്

റോഡ് പണിയിൽ വീഴ്ച ഒഴിവാക്കാൻ ഉത്തരവിറക്കി പൊതുമരാമത്ത് വകുപ്പ്

സംസ്ഥാനത്ത് പണി പൂർത്തിയാവുന്ന റോഡുകളുടെ ഗുണനിലവാരത്തിന് കരാറുകാരൻ ഉത്തരവാദികളെന്ന് പൊതുമരാമത്ത് വകുപ്പ്. 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഇതു വിശദീകരിച്ച് പിഡബ്‌ള്യൂ ഡി ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം.

നിർമാണം പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വർഷത്തിനിടയിൽ തകർന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം 3 മാസത്തിനകം പൂർത്തിയാക്കണം.

മനഃപൂർവമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കാലാവസ്ഥ, മഴ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാൽ റോഡ് തകരുന്ന പക്ഷം, ഈ നടപടികൾ ഉണ്ടാകില്ല

RELATED ARTICLES

Most Popular

Recent Comments