ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗം ഇന്ന്

0
66

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗം ഇന്ന്. ഇതിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തി.

ഇന്ന് രാവിലെ 10 30ന് നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിക്കും. കോവളം റാവിസ് ഹോട്ടലിലാണ് സമ്മേളനം. കൗൺസിൽ യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇത്തവണ കേരളത്തിനാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്ക് പുറമെ ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ ഭരണകർത്താക്കളും എത്തും.

വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച്‌ നടക്കുന്ന പട്ടികജാതി സംഗമത്തിലും അമിത് ഷാ പങ്കെടുക്കും. പിന്നാലെ വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. ഞായറാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ അമിത് ഷാ പങ്കെടുക്കില്ല. നെഹ്‌റുവിന്റെ പേരിലെ വള്ളംകളിയിലേക്ക് അമിത് ഷായെ ക്ഷണിച്ചതിന് പിന്നിൽ മറ്റ് ഗൂഡ ലക്ഷ്യം ഉണ്ടെന്ന വിമർശനവുമായി പ്രതിപക്ഷം എത്തിയിരുന്നു.