ആരോഗ്യ രംഗത്ത്‌ പുതിയ ചുവടുവയ്പ്പ്, ന്യുമോണിയ രോഗം തടുക്കാൻ വാക്സിൻ എത്തി

0
80

ലോകമെമ്പാടുമുള്ള നവജാത ശിശുക്കൾക്ക് എന്നും ഒരു ഭീഷണിയാണ് ന്യുമോണിയ. എന്നാൽ ഇനി ന്യുമോണിയ ആരെയും ശല്യപ്പെടുത്തില്ല. കുട്ടികളിൽ ന്യുമോണിയ രോഗം വലിയ ഒരു ഭീഷണിയാണ്. ഈ രോഗം മൂലം കുട്ടികൾ വളരെയധികം കഷ്ടപ്പെടുന്നു, മാത്രമല്ല ശിശു മരണവും ന്യുമോണിയ മൂലം സംഭവിക്കുന്നു. ഇപ്പോൾ ഈ അപകടകാരിയായ രോഗത്തിനുള്ള വാക്സിൻ കണ്ടെത്തിയിരിയ്ക്കുകയാണ്. ഇത് 6-10 ആഴ്ചയും 14 ആഴ്ചയും പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഏറെ പ്രയോജനപ്പെടും.

ന്യുമോണിയ പോലുള്ള മാരക രോഗത്തിൽ നിന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന വാക്‌സിൻ നിർമ്മിച്ചിരിയ്ക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിൻ നിർമ്മാതാക്കളായ ബയോളജിക്കൽസ് ഇ ലിമിറ്റഡ് ആണ്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻറെ (സിഡിഎസ്‌സിഒ) സബ്‌ജക്റ്റ് എക്‌സ്‌പെർട്ട് കമ്മിറ്റി (എസ്‌ഇസി) ഈ വാക്സിൻറെ മൂന്നാം ഘട്ട ശിശുക്കളുടെ ക്ലിനിക്കൽ ട്രയൽ ഡാറ്റ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്‌തതായി വ്യാഴാഴ്ച അറിയിച്ചു.

ന്യുമോണിയ അണുബാധയ്‌ക്കെതിരായ സിംഗിൾ-ഡോസ്, മൾട്ടി-ഡോസ് വാക്‌സിനുകൾ അംഗീകരിച്ചിട്ടുണ്ട്. പിസിവി14 വാക്സിൻ 6, 10, 14 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നൽകാമെന്ന് കമ്പനി അറിയിച്ചു.

റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലും വികസ്വര രാജ്യങ്ങളിലും 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ അണുബാധ ഒരു പ്രധാന കാരണമായി ഇന്നും തുടരുന്നു. പിസിവി 14 വാക്സിൻ ഉപയോഗിച്ച്, ന്യൂമോകോക്കൽ രോഗം തടയുന്നതിനും ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് കുട്ടികളെ ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

ശ്രദ്ധേയമായ ഈ നേട്ടത്തിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ബയോളജിക്കൽ ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മഹിമ ദറ്റ്‌ല പറഞ്ഞു. BE-യുടെ PCV14 ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ശിശുക്കളെ സംരക്ഷിക്കുകയും ഭീകരമായ ന്യൂമോകോക്കൽ രോഗം തടയുന്നതിന് സംഭാവന നൽകുകയും ചെയ്യും. ഇത് ഇന്ത്യയിലെ ശിശുരോഗ ഉപയോഗത്തിനുള്ള മറ്റൊരു പ്രധാന ജീവൻരക്ഷാ വാക്സിൻ ആയിരിക്കും.

ഈ വാക്സിൻ ആഗോളതലത്തിൽ ലഭ്യമാക്കുന്നതിന് ബയോളജിക്കൽസ് ഇ ലിമിറ്റഡ് ലോകാരോഗ്യ സംഘടനയുമായും മറ്റ് ആഗോള നിയന്ത്രണ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.