Saturday
20 December 2025
17.8 C
Kerala
HomeKeralaനിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നും നിയന്ത്രണം വേണമെന്നും ഹൈക്കോടതി

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നും നിയന്ത്രണം വേണമെന്നും ഹൈക്കോടതി

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്നും നിയന്ത്രണം വേണമെന്നും ഹൈക്കോടതി.ആരാധനാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനുളള മാനദണ്ഡം നിർബന്ധമാക്കണമെന്നും ലൈസൻസ് ഇല്ലാത്ത ആരാധനാലയങ്ങൾക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

അമരമ്ബലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാൻ അനുമതി ആവശ്യപ്പെട്ട് മലപ്പുറത്തെ നൂറുൽ ഇസ്ലാമിക് സാംസ്‌കാരിക സംഘം ജില്ലാ കളക്ടർ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ ജില്ലാ കളക്ടർ തള്ളുകയായിരുന്നു. ഇതിനെതിരെ ഇസ്ലാമിക സാംസ്‌കാരിക സംഘം നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ഇത്തരത്തിലുളള അപേക്ഷ പരിഗണിക്കുമ്ബോൾ സമാനമായ ആരാധനാലയങ്ങൾ തമ്മിലുള്ള ദൂരപരിധി പരിശോധിക്കേണ്ടത് നിർബന്ധമാണെന്ന് കോടതി പറഞ്ഞു. ഒരു കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കണമെന്നും കോടതി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments