Friday
19 December 2025
20.8 C
Kerala
HomeKeralaഎംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ സ്റ്റേഷനിലെത്തിയവർ എ എസ് ഐയെ ആക്രമിച്ചു

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ സ്റ്റേഷനിലെത്തിയവർ എ എസ് ഐയെ ആക്രമിച്ചു

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയവർ പൊലീസുകാരനെ ആക്രമിച്ചു. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു.

ലീവിനെത്തിയ പട്ടാളക്കാരനും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ കൊട്ടുകാട് സ്വദേശികളായ വിഷ്ണു, വിഗ്നേഷ് എന്നിവരാണ് അറസ്റ്റിലായത്.എഎസ്‌ഐ പ്രകാശനെയാണ് ഇവർ ആക്രമിച്ചത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോഡ്ജിൽ മുറിയെടുത്ത് MDMA വില്പന; കൊല്ലത്ത് ദമ്ബതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ

 

RELATED ARTICLES

Most Popular

Recent Comments