അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ രണ്ടും അഞ്ചും പ്രതികൾ നൽകിയ ഹർജിയിലാണ് നടപടി.
തിങ്കളാഴ്ച വരെയാണ് സ്റ്റേ. ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതിക്ക് എങ്ങനെ റദ്ദാക്കാനാകുമെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. ജസ്റ്റീസ് കൗസർ എടപ്പഗത്തിൻറെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹർജിയിൽ സർക്കാരിനു നോട്ടിസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. കേസിലെ രണ്ട്, അഞ്ച് പ്രതികളായ മരക്കാർ, രാധാകൃഷ്ണൻ എന്നിവരാണ് ജാമ്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മണ്ണാർക്കാട് എസ്സിഎസ്ടി കോടതി കഴിഞ്ഞയാഴ്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
കേസിൽ ഹൈക്കോടതിയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ഇതെങ്ങനെ റദ്ദാക്കാനാവുമെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. കേസിലെ രണ്ട്, അഞ്ച് പ്രതികളായ മരക്കാർ, രാധാകൃഷ്ണൻ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്.