Friday
19 December 2025
31.8 C
Kerala
HomeKeralaഓണക്കിറ്റിലെ സപ്ലൈകോയുടെ തീവെട്ടിക്കൊള്ളയ്‌ക്കു കൂച്ചുവിലങ്ങിട്ട് സർക്കാർ

ഓണക്കിറ്റിലെ സപ്ലൈകോയുടെ തീവെട്ടിക്കൊള്ളയ്‌ക്കു കൂച്ചുവിലങ്ങിട്ട് സർക്കാർ

ഓണക്കിറ്റിലെ സപ്ലൈകോയുടെ തീവെട്ടിക്കൊള്ളയ്‌ക്കു സർക്കാരിന്റെ കൂച്ചുവിലങ്ങ്‌. കിറ്റിൽ ഉൾപ്പെടുത്താനായി കുറഞ്ഞ തുകയ്‌ക്ക്‌ വിപണിയിൽ നിന്നു സംഭരിച്ച വിഭവങ്ങൾക്ക്‌ ഉയർന്ന വില കാണിച്ചു കൂടുതൽ തുക ഈടാക്കാനുള്ള നീക്കമാണ്‌ സർക്കാർ പൊളിച്ചത്‌.

തുണി സഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ്‌ ഇന്നു മുതൽ വിതരണം ചെയ്യുന്ന ഓണക്കിറ്റിലുള്ളത്‌. കിറ്റ്‌ പ്രഖ്യാപനം വന്നപ്പോൾ ഓരോ കിറ്റിലെയും സാധനങ്ങളുടെ വിലയായി 434 രൂപയാണ്‌ സപ്ലൈകോ കാണിച്ചിരുന്നത്‌. ലോഡിങ്‌ /കടത്തുകൂലി തുടങ്ങിയവയ്‌ക്കുള്ള മൂന്നു ശതമാനം ചെലവും ചേർത്ത്‌ ഓരോ കിറ്റിനും 447 രൂപ സർക്കാരിൽനിന്ന്‌ ഈടാക്കാനായിരുന്നു സപ്ലൈകോയുടെ ശ്രമം. ഇതിനായി 400 കോടി രൂപ വകയിരുത്തിയിരുന്നു.

സർക്കാർ പ്രശ്‌നത്തിൽ ഇടപെട്ടതോടെ കിറ്റിന്റെ വില 447 രൂപയിൽ നിന്നും 384.44 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസം മാർക്കറ്റിങ്‌ എം.ജി.എം പുറത്തിറക്കിയ പുതിയ വിലവിവര പട്ടികയിൽ മിക്ക സാധനങ്ങളുടെ വില ആദ്യം ഇറക്കിയ വിലയിൽ നിന്നും കുറയുകയായിരുന്നു.

ഓണക്കിറ്റിലെ ഉപ്പിന്‌ കിലോയ്‌ക്ക്‌ 7.79 രൂപയ്‌ക്കാണ്‌ സപ്ലൈകോ കരാറുകാരിൽ നിന്നും പർച്ചേഴ്‌സ്‌ റേറ്റിൽ വാങ്ങുന്നത്‌. സപ്ലൈകോ ഹെഡ്‌ ഓഫീസ്‌ സ്‌ഥിതി ചെയ്യുന്ന എറണാകുളത്ത്‌ 6.95 രൂപയേ ഉള്ളൂ. ഗുജറാത്തിലെ കച്ച്‌ ഗാന്ധിധാം ആസ്‌ഥാനമായുള്ള ശ്രീ ദുർഗാ ചെംഫുഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡിൽ നിന്നുമാണ്‌ സപ്ലൈകോ ഉപ്പ്‌ വാങ്ങുന്നത്‌്. 7.79 രൂപയ്‌ക്ക്‌ വാങ്ങുന്ന ഉപ്പിന്‌ പക്ഷേ സപ്ലൈകോ സർക്കാരിൽ നിന്നും വാങ്ങാൻ ശ്രമിച്ചത്‌് 11 രൂപയായിരുന്നു. ഇതാണ്‌ ഇപ്പോൾ 7.79 രൂപയായി കുറഞ്ഞത്‌. എന്നിട്ടും മൊത്ത വിപണിയെക്കാൾ കൂടുതലാണ്‌.

കുടുംബശ്രീയിൽ നിന്നും 27 രൂപയ്‌ക്ക്‌ വാങ്ങുന്ന 100 ഗ്രാം ശർക്കരവരട്ടി/ചിപ്‌സ്‌ എന്നിവയ്‌ക്ക്‌ സപ്ലൈകോ സർക്കാരിൽ നിന്നും വാങ്ങാൻ ശ്രമിച്ചത്‌ 35 രൂപയും. ഒരു പാക്കറ്റിൽ എട്ടു രൂപയുടെ വിത്യാസം. ഇത്‌ ഇപ്പോൾ 30.24 ആയി കുറഞ്ഞത്‌.

പുതുക്കിയ വിലയും പഴയ വിലയും

പഞ്ചസാര 37.93 – 41
ശബരി വെളിച്ചെണ്ണ 63-65
ചെറുപയർ 36.12 – 45
തുവരപ്പരിപ്പ്‌ 23.02- 25
ശബരി തേയില 20.02 – 32
ശബരി മുളകുപൊടി 25 – 26
ശബരി മഞ്ഞപ്പൊടി 15 – 16
ഉണക്കലരി 17.73 – 24
കശുവണ്ടി പരിപ്പ്‌ 40 – 41
ഏലയ്‌ക്കാ 25.20 – 26
മിൽമാ നെയ്യ്‌ 33.38 – 35
ശർക്കരവരട്ടി/ഉപ്പേരി30.24 – 35
ഉപ്പ്‌ 7.79 – 11
തുണി സഞ്ചി 9.53 – 12

RELATED ARTICLES

Most Popular

Recent Comments