സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും

0
121

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. 2,95, 118 വിദ്യാർത്ഥികൾക്ക് ഇതുവരെ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചു. അവസാനഘട്ട അലോട്ട്‌മെന്റ് ഇന്ന് പൂർത്തികരീച്ച്‌ ഓഗസ്റ്റ് 25 ന് തന്നെ ക്ലാസുകൾ തുടങ്ങുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളിൽ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്‌മെന്റ് പൂർത്തിയായിട്ടുണ്ട്. അലോട്ട്മെൻറ് ലഭിച്ചവർ ഓഗസ്റ്റ് 24ന് വൈകീട്ട് അഞ്ചിനകം ഫീസടച്ച്‌ സ്കൂളിൽ സ്ഥിര പ്രവേശനം നേടണം.

അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർ സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം.

സപ്ലിമെൻററി അലോട്ട്മെൻറിനുള്ള ഒഴിവുകളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് ഈ മാസം 31 വരെ സമയം നൽകിയതിനാൽ ഇതിനുശേഷമായിരിക്കും സപ്ലിമെൻററി അലോട്ട്മെൻറിനുള്ള നടപടികൾ തുടങ്ങുക.