Friday
19 December 2025
29.8 C
Kerala
HomeKeralaഎം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരശോധനക്കിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.

50 ഗ്രാം എംഡിഎംഎയാണ് യുവാവിൽ നിന്നും പിടികൂടിയത്. തൊടുപുഴ സ്വദേശി ഇ.മുഹമ്മദ് യാസിൻ (25) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂർ -കോഴക്കോട് സ്വിഫ്റ്റ് ബസിൽ വെച്ചാണ് യുവാവ് അറസ്റ്റിലായത്. സുൽത്താൻ ബത്തേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ വി.ആർ.ജനാർദ്ദനൻ, പ്രിവന്റീവ് ഓഫീസർമാരായ എം.രാജേഷ്, വി.എ.ഉമ്മർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.ഡി.വിഷ്ണു, ഇ.ബി.ശിവൻ ഡ്രൈവർ അൻവർ സാദത്ത് എന്നിവർ ചേർന്നാണ് വാഹന പരശോധന നടത്തിയത്.

RELATED ARTICLES

Most Popular

Recent Comments