Friday
19 December 2025
31.8 C
Kerala
HomeKeralaകുനിയിൽ ഇരട്ടക്കൊലക്കേസിൽ അന്തിമവാദം തുടങ്ങി

കുനിയിൽ ഇരട്ടക്കൊലക്കേസിൽ അന്തിമവാദം തുടങ്ങി

കുനിയിൽ ഇരട്ടക്കൊലക്കേസിൽ അന്തിമവാദം തുടങ്ങി. മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് ജഡ്ജി ടി.എച്ച് രജിത മുമ്പാകെയാണ് വാദം തുടങ്ങിയത്. ശാസ്ത്രീയമായ തെളിവുകൾ, കൊലപാതകം നടത്താനുണ്ടായ സാഹചര്യം, സാക്ഷികൾ എന്നതിനെ കുറിച്ചുള്ള പ്രാരംഭവാദം പ്രോസിക്യൂഷൻ തുടങ്ങി.

ഇന്നലെ രാവിലെ പത്തരക്ക് ആരംഭിച്ച കോടതി നടപടികൾ വൈകിട്ട് നാലരക്കാണ് അവസാനിച്ചത്. ഇന്നലെ 22 പ്രതികളിൽ 18 പേർ ഹാജരായിരുന്നു. വാദം ഇന്നും തുടരുകയാണ്. തെളിവുകൾ കോടതിക്ക് ബോധ്യപ്പെടുത്താൻ പ്രോജക്ടർ, ഡിജിറ്റൽ സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കിയാണ് പ്രോസിക്യൂഷൻ മുന്നോട്ട് നീങ്ങുന്നത്.

പ്രോസിക്യൂഷൻ വാദം തുടർച്ചയായി പത്ത് ദിവസം നീണ്ടു നിൽക്കും. അതിനുശേഷമാകും പ്രതിഭാഗത്തിന്റെ വാദം ആരംഭിക്കുക. കേസ് തീർപ്പാക്കുന്നതുവരെ ഈ കോടതിയിൽ പരിഗണിക്കേണ്ട കേസുകളെല്ലാം മറ്റു കോടതികളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയൊ നീട്ടിവെക്കുകയൊ ചെയ്തിട്ടുണ്ട്.

2018 സെപ്റ്റംബറിലാണ് വിചാരണ തുടങ്ങിയത് 275 സാക്ഷികളെ വിസ്തരിക്കുകയും പ്രതികളെ ചോദ്യം ചെയ്യൽ നടപടി പൂർത്തി യാക്കുകയും ചെയ്ത ശേഷം ഒരു വർഷത്തോളം വാദപ്രതിവാദങ്ങൾ മുടങ്ങി കിടക്കുകയായിരുന്നു. ഹൈകോടതി നിർദ്ദേശ പ്രകാരമാണ് വീണ്ടും പുനരാരംഭിച്ച് അന്തിമ വാദത്തിലേക്ക് കടന്നത്. 2012 ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം. കൊളക്കാടൻ സഹോദരങ്ങളായ അബൂബക്കർ (48), അബ്ദുൽ കലാം ആസാദ് (37) എന്നിവരെ വെട്ടി ക്കൊലപ്പെടുത്തിയെന്നാണ് കേസ്.

RELATED ARTICLES

Most Popular

Recent Comments