ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലം രണ്ടര വർഷത്തിലേറെയായി ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ പൂർത്തിയാക്കാൻ വിസ നൽകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ചൈനയിൽ പഠിക്കാൻ താൽപ്പര്യമുള്ള പുതിയ വിദ്യാർത്ഥികൾക്കും രാജ്യത്തേക്ക് വരാൻ കഴിയുമെന്നും ദീർഘകാല ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ചൈനയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വിസ നൽകുമെന്നും ന്യൂഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.
ഇതിനോടകം മെഡിസിൻ ഉൾപ്പെടെ വിവിധ കോഴ്‌സുകളിൽ 23,000ത്തോളം വിദ്യാർത്ഥികളാണ് ചൈനയിലേക്ക് തിരികെപോകാൻ ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.