അട്ടപ്പാടി മധു വധക്കേസില്‍ കോടതി ജാമ്യം റദ്ദാക്കിയ 12 പ്രതികളില്‍ ഒമ്ബതുപേര്‍ ഒളിവില്‍. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തില്‍ പത്ത് ടീമായാണ് അന്വേഷണം. ഹര്‍ജി പരിഗണിക്കുന്ന ദിവസം കോടതിയില്‍ ഹാജരായ മൂന്ന് പേരെ ശനിയാഴ്ച തന്നെ ജയിലിലേക്ക് അയച്ചു. ഇവരെ മൂന്നുവരെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവര്‍ക്കുള്ള അന്വേഷണം ഊര്‍ജിതമാണ്.
പ്രതികളുടെ മൊബൈല്‍ ഫോണ്ണ് കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചില്‍. സാക്ഷികളെ സ്വാധീനിച്ചതിന് 16 പ്രതികളില്‍ 12 പേരുടെ ജാമ്യം മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ശനിയാഴ്ച റദ്ദാക്കിയിരുന്നു. വിസ്തരിച്ച 13 സാക്ഷികളില്‍ 11 പേരും കൂറുമാറിയതോടെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹര്‍ജി നല്‍കിയത്. അതില്‍ വിധി വരുന്നതുവരെ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നത് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സാക്ഷികള്‍ക്ക് പണം നല്‍കുക, ഹോട്ടല്‍മുറിയില്‍ സാക്ഷികളെ വിളിച്ച് ചര്‍ച്ചനടത്തുക, ആദിവാസി സ്ത്രീയുടെ പേരില്‍ സിംകാര്‍ഡ് എടുത്ത് സാക്ഷികളെ സ്വാധീനിക്കാന്‍ വിളിക്കുക തുടങ്ങിയ തെളിവുകള്‍ പൊലീസ് ശേഖരിച്ച് പ്രോസിക്യൂഷന് നല്‍കിയിരുന്നു. ഇതാണ് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സഹായകമായത്.
ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുന്നതുവരെ ഒളിവില്‍ കഴിയാനാണ് പ്രതികള്‍ക്ക് നല്കിയ നിര്ദേശമെന്നറിയിന്നു. രണ്ടാം പ്രതി കെ മരയ്ക്കാര്‍, മൂന്നാം പ്രതി പി ഷംസുദീന്‍, അഞ്ചാം പ്രതി ടി രാധാകൃഷ്ണന്, ആറാം പ്രതി പി അബൂബക്കര്‍, ഒന്‍മ്ബതാം പ്രതി വി നജീബ്, പത്താം പ്രതി എം വി ജൈജുമോന്‍, പതിനൊന്നാം പ്രതി സി അബ്ദുള്‍കരീം, പന്ത്രണ്ടാം പ്രതി പി പി സജീവ്, പതിനാറം പ്രതി വി മുനീര്‍ എന്നവരാണ് ഒളിവില്‍ കഴിയുന്നത്. നാലാം പ്രതി കെ അനീഷ്, ഏഴാം പ്രതി പി കെ സിദ്ദീഖ്, പതിനഞ്ചാം പ്രതി സി ബിജു എന്നിവരാണ് റിമാന്‍ഡിലുള്ളത്.