Monday
12 January 2026
20.8 C
Kerala
HomeIndiaമൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 289, സിംബാബ്‌വെ 49.3 ഓവറില്‍ 276 റണ്‍സിന് ഓള്‍ ഔട്ട്.

97 പന്തില്‍ 130 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 61 പന്തില്‍ 50 റണ്‍സെടുത്ത ഇഷന്‍ കിഷന്‍ എന്നിവര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. ശിഖര്‍ ധവാന്‍ 40 റണ്‍സെടുത്തു. 46 പന്തില്‍ 30 റണ്‍സാണ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ സമ്ബാദ്യം. മലയാളി താരം സഞ്ജു സാംസണ്‍ രണ്ട് തകര്‍പ്പന്‍ സിക്‌സറോടെ 13 പന്തില്‍ 15 റണ്‍സെടുത്തു. സിംബാബ്‌വെയ്ക്കു വേണ്ടി ബ്രാഡ് ഇവാന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

95 പന്തില്‍ 115 റണ്‍സെടുത്ത സിക്കന്ദര്‍ റാസ അവസാന നിമിഷം വരെ സിംബാബ്‌വെയ്ക്ക് വിജയപ്രതീക്ഷ നല്‍കി. നിര്‍ണായക സമയങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. സിംബാബ്‌വെയ്ക്കു വേണ്ടി സീന്‍ വില്യംസ് 45 റണ്‍സെടുത്തു. ബ്രാഡ് ഇവാന്‍സ് 36 പന്തില്‍ 28 റണ്‍സെടുത്തു.

ഇന്ത്യയ്ക്കു വേണ്ടി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹറും, അക്‌സര്‍ പട്ടേലും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷാര്‍ദ്ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി.

RELATED ARTICLES

Most Popular

Recent Comments