രണ്ടാഴ്ചയായി കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

0
44

രണ്ടാഴ്ചയായി കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം ന്യൂഡല്‍ഹിയിലെ യമുന ഖാദറിന് സമീപം കണ്ടെത്തി. ആഗസ്റ്റ് അഞ്ചിന് പെണ്‍കുട്ടിയെ സെന്‍ട്രല്‍ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് കാണാതാവുകയും അതേ ദിവസം തന്നെ പിതാവ് പരാതി നല്‍കുകയും ചെയ്തു.

ആഗസ്ത് 18ന് വനമേഖലയില്‍ മൃതദേഹം കണ്ടതായി പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ടെന്നും ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച നിലയിലായിരുന്നു. അറിയാവുന്ന ആരോ കുറ്റം ചെയ്തതായി സംശയിക്കുന്നതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വനമേഖലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൃതദേഹം നദിക്കരയില്‍ തള്ളുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷന്‍ (സെന്‍ട്രല്‍) ശ്വേത ചൗഹാന്‍ പറഞ്ഞു.