Friday
19 December 2025
19.8 C
Kerala
HomeIndia'സീതാ രാമം' അഭിനന്ദനങ്ങൾ നൽകി അനുഷ്ക ഷെട്ടി

‘സീതാ രാമം’ അഭിനന്ദനങ്ങൾ നൽകി അനുഷ്ക ഷെട്ടി

റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് സീതാരാമത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ 50 കോടി കടന്നിരിക്കുകയാണ്.ഇപ്പോഴിതാ ‘സീതാ രാമം’ ചിത്രത്തെ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടി അനുഷ്‌ക ഷെട്ടി.’വളരെ മനോഹരമായ സിനിമ, സീതാ രാമത്തിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദങ്ങൾ’ സീതാ രാമം പോസ്റ്റർ ഷെയർ ചെയ്തു കൊണ്ട് അനുഷ്‌ക ഷെട്ടി കുറിച്ചു.

ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്തത്. ദുൽഖർ സൽമാൻ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദുൽഖർ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത്, തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അതെ സമയം സീതാരാമത്തിലൂടെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ. തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ദുൽഖർ. ഇതാദ്യമായാണ് ഒരു മലയാളി താരം തെലുങ്ക് സിനിമയിൽ 50 കോടി ക്ലബിൽ ഇടം പിടിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇൻഡസ്ട്രികളിൽ ചരിത്രം കുറിച്ചാണ് താരത്തിന്റെ മുന്നേറ്റം.

റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സീതാ രാമത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷൻ മുപ്പത് കോടിയായിരുന്നു ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്ബാടുമുള്ള തിയറ്ററുകളിൽ സീതാരാമം റിലീസ് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments