Monday
12 January 2026
23.8 C
Kerala
HomeIndiaചെന്നൈ നഗരത്തിൽ ജീവനക്കാരെ കെട്ടിയിട്ട് ഫെഡ് ബാങ്കിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ മുഖ്യ പ്രതി...

ചെന്നൈ നഗരത്തിൽ ജീവനക്കാരെ കെട്ടിയിട്ട് ഫെഡ് ബാങ്കിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ

ഫെഡ് ബാങ്കിലെ ജീവനക്കാരൻ മുരുകനാണ് പിടിയിലായത്. കവർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് 18 കിലോ സ്വർണം കണ്ടെത്തി.

കഴിഞ്ഞ ദിവസം ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്കിന്റെ അരുമ്പാക്കം ശാഖയിൽ ശനിയാഴ്ച പട്ടാപ്പകലാണ് കവർച്ച നടന്നത്. സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നൽകി മയക്കി കിടത്തി ജീവനക്കാരെ കെട്ടിയിട്ടതിന് ശേഷമായിരുന്നു കവർച്ച. സായുധരായ കവർച്ചക്കാർ ബാങ്കിൽ അതിക്രമിച്ച് കയറി സ്വർണവും കോടിക്കണക്കിന് രൂപയുടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതായാണ് റിപ്പോർട്ടുകൾ.

കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. കവർച്ചക്കാരെ പിടികൂടാനായി നാലു പ്രത്യേക അന്വേഷണ സേനയാണ് രൂപീകരിച്ചത്.

RELATED ARTICLES

Most Popular

Recent Comments