Saturday
20 December 2025
17.8 C
Kerala
HomeKeralaകവിയൂർ, കിളിരൂർ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി ആർ ശ്രീലേഖ

കവിയൂർ, കിളിരൂർ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി ആർ ശ്രീലേഖ

കിളിരൂർ, കവിയൂർപീഡനക്കേസുകളിലെ ഇരകളുടെ ഐഡന്റിറ്റി തന്റെ യൂട്യൂബ്  ചാനലിലെ വീഡിയോയിലൂടെ മുൻ ഡി ജി പി ആർ ശ്രീലേഖ വെളിപ്പെടുത്തി. തന്റെയൂട്യൂബ്ചാനൽവീഡിയോയിലാണ് ആർ ശ്രീലേഖ ഇരകളുടെ ഐഡന്റിറ്റിവെളിപ്പെടുത്തിവിവാദങ്ങൾക്ക്തിരികൊളുത്തി യിരിക്കുന്നത്.

അരമണിക്കൂർദൈർഘ്യമുള്ള വിഡിയോയിൽ കിളിരൂർ, കവിയൂർ കേസുകളിലെ പീഡന വിവരങ്ങൾ ആർ ശ്രീലേഖ വിശദീകരിച്ചിരിക്കുകയാണ്. പീഡനക്കേസുകളിൽ ഇരയാക്കപ്പെടുന്ന പെൺകുട്ടികളുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന ഒന്നും വെളിപ്പെടുത്തരുതെന്ന നിയമം അനുശാസിക്കുമ്പോഴാണ് മുൻ ഡി ജി പി ആർ ശ്രീലേഖയുടെവെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെഡോക്ടർമാർക്കെതിരെ വീഡിയോ യിൽ ശ്രീലേഖ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നു. കിളിരൂർ പെൺകുട്ടിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥയാണ് എന്നും പെൺകുട്ടി വേദനയിൽ പുളയുമ്പോൾ ഡോക്ടർമാർ ഒന്നും ചെയ്തില്ലെന്നും ശ്രീലേഖ പറഞ്ഞിട്ടുണ്ട്.

കിളിരൂർ കേസ് നാൾവഴികൾ എന്ന തലക്കെട്ടോടെ ഉള്ള വീഡിയോയിലാണ് ശ്രീലേഖയുടെ പീഡനകേസ് ഇരയുടെ ഐഡന്റിറ്റി വെളിവാക്കുന്നത്. പീഡനക്കേസുകളിൽ ഇരയാക്കപ്പെടുന്ന പെൺകുട്ടികളുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന ഒന്നും വെളിപ്പെടുത്തരുതെന്ന നിയമം ആണ് ആർ ശ്രീലേഖ ലംഘിച്ചിരിക്കുന്നത്. ശ്രീലേഖ വീഡിയോയിൽ ഇരയുടെ പേരും മാതാപിതാക്കളുടെ പേരും വെളിപ്പെടുത്തുന്നു. അരമണിക്കൂർ ദൈർഘ്യമുള്ളതാണ് വീഡിയോ. കിളിരൂർ കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ ശ്രീലേഖ വീഡിയോയിൽ പറഞ്ഞിരിക്കുന്നു. പിന്നീട് കവിയൂർപീഡനക്കേസിലെ പെൺകുട്ടിയുടെ പേരും ശ്രീലേഖ പറയുന്നു.

നേരത്തെ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെന്യായീകരിച്ചുള്ള ശ്രീലേഖയുടെ വീഡിയോ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നതാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെട്ടിട്ടില്ല എന്ന് വാദിക്കുന്ന തരത്തിലും ദിലീപിനെ രക്ഷിക്കാൻ സഹായിക്കുന്ന താരത്തിലുമാണ് മുൻ ജയിൽ ഡി ജി പി കൂടിയായ ശ്രീലേഖയുടെ വീഡിയോ പുറത്ത് വന്നിരുന്നത്. കേസിൽ ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയതാണെന്നും ശ്രീലേഖ ആ വിഡിയോയിൽ ആരോപിക്കുകയായിരുന്നു

RELATED ARTICLES

Most Popular

Recent Comments