ലിംഗ സമത്വ യൂണിഫോം അടിച്ചേൽപ്പിക്കില്ല: മന്ത്രി വി ശിവൻകുട്ടി

0
32

സർക്കാർ ലിംഗസമത്വ യൂണിഫോം അടിച്ചേൽപിക്കില്ലെന്നാവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ നിലപാട് സംശയങ്ങൾക്കിടയില്ലാത്തതാണ്. എന്നിട്ടും ഈ വിഷയത്തിൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിൽ സർക്കാരിന് നിർബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ലിംഗസമത്വ യൂണിഫോം എന്ന നിർദേശത്തിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ലിംഗസമത്വ യൂണിഫോം വിഷയത്തിൽ ലീഗ് നേതാവ് ഡോ. എംകെ മുനീർ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു.

ലിംഗസമത്വമെന്ന പേരിൽ സ്കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു ഡോ. എംകെ മുനീറിൻറെ ആരോപണംലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്നും മുനീർ ചോദിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിനെതിരെ മുനിറിനെതിരെ വലിയ വിമർശനമുയർന്നപ്പോൾ സമസ്ത നേതാക്കളടക്കം പരസ്യ പിന്തുണയുമായി രംഗത്ത് വന്നിരുന്നു.