Monday
22 December 2025
31.8 C
Kerala
HomeKeralaസംസ്ഥാനത്തെ കറി പൗഡറുകളിൽ സർവത്ര മായം: എം വി ഗോവിന്ദൻ

സംസ്ഥാനത്തെ കറി പൗഡറുകളിൽ സർവത്ര മായം: എം വി ഗോവിന്ദൻ

സംസ്ഥാനത്ത് വിൽക്കുന്ന കറി പൗഡറുകളിൽ സർവത്ര മായമെന്ന് മന്ത്രി എം വി ഗോവിന്ദൻ. കറി പൗഡറിനെ പറ്റി പരിശോധിച്ചു നോക്കിയപ്പോൾ എല്ലാം വിഷം. ഒറ്റയൊന്നും ബാക്കിയില്ല. കോഴിയൊക്കെ കാണിച്ചിട്ട് വലിയ പ്രചരണമൊക്കെയാണ്. പക്ഷേ കാര്യമില്ല, എല്ലാം വ്യാജമാണ്’-മന്ത്രി പറഞ്ഞു.

തപാല്‍ ഓഫീസുകളിലെത്തുന്ന ആളുകളുടെ തപാല്‍ ഉരുപ്പടികള്‍ പാഴ്സല്‍ അയക്കുന്നതിനാവശ്യമായ പായ്ക്കിങ് ജോലികള്‍ കുടുംബശ്രീ ഏറ്റെടുക്കുന്ന ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ. വിവാദ പ്രസ്താവന. ഇപ്പോൾ ജനങ്ങള്‍ക്ക് വിശ്വാസത്തോടുകൂടി കഴിക്കാന്‍ പറ്റുന്നതാണ് കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ ആണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കറി പൗഡറുകളിലെ മായം കണ്ടെത്താൻ പരിശോധന കർശനമാക്കുന്നുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് പറയുന്നത്. കറി പൗഡറുകൾ പരിശോധന നടത്താൻ മൊബൈൽ ലാബുകൾ ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാൻഡേർഡിൽ വ്യത്യാസം കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments