Sunday
21 December 2025
17.8 C
Kerala
HomeEntertainmentഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം'

ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’

ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് അനൂപ് പന്തളം രക്കഥയും സംവിധാനവും ഒരുക്കിയ ‘ഷെഫീക്കിന്റെ സന്തോഷം’. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഷാൻ റഹ്മാൻ സം​ഗീതം നൽകിയ ​ഗാനം പാടിയിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. മനു മഞ്ജിത്ത് ആണ് ​ഗാനം എഴുതിയിരിക്കുന്നത്. അതേസമയം, ഖൽബിലെ ഹൂറി എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. “മനോഹരമായ ശബ്ദം, ഈ പാട്ടിൽ ഉണ്ണി അഭിനയിക്കുക ആയിരുന്നില്ല..ജീവിക്കുക ആയിരുന്നു, ഉണ്ണിയേട്ടാ കിടിലൻ വോയീസ്”, എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ എൽദോ ഐസക് ഛായാ​ഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത് ആണ്. മേക്കപ്പ്- അരുൺ ആയൂർ. വസ്‍ത്രാലങ്കാരം- അരുൺ മനോഹർ. സ്റ്റിൽസ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടർ- രാജേഷ് കെ രാജൻ എന്നിവരുമാണ്.

RELATED ARTICLES

Most Popular

Recent Comments