2022 ഫുട്‌ബോൾ ലോകകപ്പ് നവംബർ 20ന് ആരംഭിക്കും. നവംബർ 21ന് ഖത്തർ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കും എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. സെനഗൽ-നെതർലന്റ്‌സ് മത്സരസരമാണ് ഉദ്ഘാടന ദിവസം നിശ്ചയിച്ചിരുന്നത്. ഇതേ ദിവസം മറ്റ് രണ്ട് മത്സരങ്ങളും നിശ്ചയിച്ചിരുന്നു.
ഇംഗ്ലണ്ട്-ഇറാൻ, അമേരിക്ക -വെയിൽസ് മത്സരങ്ങളും ഉദ്ഘാടന ദിവസം നിശ്ചയിച്ചിരുന്നു. മത്സരത്തിൽ രണ്ടാം ദിവസമായിരുന്നു ആതിഥേയരായ ഖത്തർ-ഇക്വഡോർ പോരാട്ടം തീരുമാനിച്ചിരുന്നത്. 2006മുതലുള്ള ലോകകപ്പിൽ ഉദ്ഘാടന മത്സരം ആതിഥേയ രാജ്യത്തെ ഉൾപ്പെടുത്തിയുള്ളതാണ്. ലോകകപ്പിന്റെ പതിവ് പിന്തുടരാനാണ് ഫിഫയുടെ ഉദ്ദേശം.
മത്സരം ഒരുദിവസം നേരത്തെയാക്കണമെന്ന് ഖത്തർ ഫിഫയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതോടെ ഉദ്ഘാടന മത്സരം നവംബർ20ലേക്ക് മാറ്റുകയായരുന്നു. എന്നാൽ മറ്റ് മത്സരങ്ങളിൽ മാറ്റം ഉണ്ടാവില്ല. നിലവിലെ ഫിക്‌സ്ചർ അനുസരിച് നവംബർ 20 മുതൽ ഡിസംബർ 18 വരെയാകും ലോകകപ്പ് മത്സരങ്ങൾ.