Saturday
20 December 2025
22.8 C
Kerala
HomeKeralaകെഎസ്ആർടിസി ശമ്പളം കൊടുത്തുതീർക്കും: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ശമ്പളം കൊടുത്തുതീർക്കും: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീർക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും സർക്കാർ സഹായം നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു.

ട്രേഡ് യൂണിയൻ നേതാക്കളുമായി ഈ മാസം 17 ന് ചർച്ച നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. സുശീൽ ഖന്ന റിപ്പോർട്ടിനോട് ട്രേഡ് യൂണിയനുകൾക്ക് കാര്യമായ എതിർപ്പില്ല. പല നിർദ്ദേശങ്ങളും നടപ്പിലാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥന കെഎസ്ആർടിസി സർക്കാറിന് മുന്നിൽ വെച്ചു. ഇതിൽ 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യടുന്നത്.

RELATED ARTICLES

Most Popular

Recent Comments