3,500 പശുക്കിടാക്കളെ ദത്തെടുക്കാൻ മിൽമ

0
51

മിൽമയുടെ തിരുവനന്തപുരം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ (ടിആർസിഎംപിയു) പാൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി 3,500 പശുക്കിടാക്കളെ ദത്തെടുക്കുന്നതിന് 4.50 കോടി രൂപ നീക്കിവയ്ക്കാൻ തീരുമാനിച്ചു.

ടിആർസിഎംപിയുവിന് (TRCMPU ) കീഴിൽ വരുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായിയാണ് കന്നുകുട്ടികളെ ദത്തെടുക്കുന്നത്.

കന്നുകുട്ടികളെ ദത്തെടുക്കുന്ന കർഷകർക്ക് പകുതി വിലയ്ക്ക് കാലിത്തീറ്റയും ആദ്യത്തെ പശുക്കുട്ടി ജനിക്കുന്നത് വരെ ആവശ്യമായ മറ്റ് സഹായങ്ങളും നൽകും. കന്നുകുട്ടികളെ ദത്തെടുക്കുന്ന കർഷകർക്ക് ഈ വർഷം പ്രത്യേകം തയ്യാറാക്കിയ ‘കാൽഫ് ഗ്രോത്ത് മീൽ’ നൽകും.

2025-ഓടെ പ്രതിദിനം 5 ലക്ഷം ലിറ്റർ പാൽ സംഭരിക്കുക എന്ന ലക്ഷ്യത്തോടെ പാലിന്റെ സംഭരണം വർദ്ധിപ്പിക്കുന്നതിന് നിരവധി പുതിയ പദ്ധതികളും TRCMPU തയ്യാറാക്കിയിട്ടുണ്ട്.

TRCMPU-യുടെ മറ്റ് സംരംഭങ്ങളിൽ, കന്നുകാലി വെറ്റിനറി പരിചരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ ആരംഭിക്കുന്നത് ഉൾപ്പെടുന്നു, കൂടാതെ മൊബൈൽ ആപ്ലിക്കേഷൻ സാങ്കേതികവിദ്യയും ഈ പ്രോഗ്രാം നടപ്പിലാക്കുന്നതിന് പ്രയോജനപ്പെടുത്തും.

മേഖലയിൽ കൃത്രിമ ബീജസങ്കലനം വർധിപ്പിക്കുന്നതിനായി 40 ബീജസങ്കലന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

100 ഫെർട്ടിലിറ്റി ക്ലിനിക്കുകൾ തുറക്കുകയും കർഷകർക്ക് സബ്‌സിഡി നിരക്കിൽ സൈലേജ് നൽകുകയും ചെയ്യും.