Thursday
1 January 2026
27.8 C
Kerala
HomeWorldഒരു ലക്ഷം ജീവനക്കാരെ ആമസോൺ പിരിച്ചു വിട്ടു

ഒരു ലക്ഷം ജീവനക്കാരെ ആമസോൺ പിരിച്ചു വിട്ടു

ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ കഴിഞ്ഞ മാസങ്ങളിൽ ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ടു. ജൂൺ പാദത്തിലെ റിപ്പോർട്ടിലാണ് ആമസോൺ ഇക്കാര്യം അറിയിച്ചത്. മൊത്തം ജീവനക്കാരിൽ ആറ് ശതമാനത്തെയാണ് ആമസോൺ ഇത്തരത്തിൽ ഒഴിവാക്കിയത്.

ആമസോൺ മാത്രമല്ല സാമ്ബത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. ടെക് കമ്ബനികളായ മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ്, ഷോപിഫൈ എന്നീ കമ്ബനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഗൂഗ്ൾ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെങ്കിലും റിക്രൂട്ട്മെന്റിന്റെ വേഗം കുറച്ചു.

ജൂണിന്റെ അവസാനത്തിൽ 15,23,000 ജീവനക്കാരാണ് കമ്ബനിയിലുള്ളതെന്ന് ആമസോൺ അറിയിച്ചു. ഇതിൽ കരാർ ജീവനക്കാരും പാർട്ട്ടൈം ജോലിക്കാരും ഉൾപ്പെടുന്നില്ല. മാർച്ച്‌ മാസത്തിന്റെ അവസാനം 16,22,000 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്താണിത്. ജീവനക്കാരുടെ എണ്ണം കൂടിയതാണ് കൂട്ടപിരിച്ചുവിടലിലേക്ക് നയിച്ചതെന്നാണ് ആമസോൺ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബ്രിയാൻ ഒലസാവസ്കിയുടെ വാദം. നിരവധി ജീവനക്കാർ അവധി കഴിഞ്ഞ് തിരിച്ചെത്തിയതോടെ കമ്ബനിയിൽ ജോലിക്കാരുടെ എണ്ണം വർധിച്ചുവെന്നാണ് ആമസോണിന്റെ വാദം.

 

RELATED ARTICLES

Most Popular

Recent Comments