Monday
12 January 2026
21.8 C
Kerala
HomeKeralaകരാറുകാരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയ്യാറാകണം: മന്ത്രി

കരാറുകാരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയ്യാറാകണം: മന്ത്രി

കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ പരസ്യപ്പെടുത്താൻ ദേശീയപാത അതോറിറ്റിയും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തെറ്റായ പ്രവണത പിന്തുടരുന്ന കരാറുകാരെ ബ്ലാക്ക് ലിസ്റ്റിൽപെടുത്തണം.

നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണു ഇരുചക്രവാഹന യാതക്കാരൻ മരണമടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവർത്തികളിലെ തെറ്റായ പ്രവണതകൾക്കെതിരെ പരാതി പറയാൻ ഫലപ്രദമായ സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്.

പരിപാലന കാലാവധി, കരാറുകാരൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന 3000 ത്തിലധികം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ മാതൃക പിന്തുടരാൻ ദേശീയപാത അതോറിറ്റിയും കേന്ദ്രസർക്കാരും തയ്യാറാകണം. എന്നാൽ വീഴ്ച വരുത്തുന്ന കരാറുകാരോട് മൃദു സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments