കേ​ര​ള​ത്തി​ല്‍ മ​ഴ​ക്കെ​ടു​തി​യി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ ദ​ത്തെ​ടു​ക്കാൻ​ സി.​പി ട്ര​സ്റ്റ്

0
53

കേ​ര​ള​ത്തി​ല്‍ മ​ഴ​ക്കെ​ടു​തി​യി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട 25 കു​ടും​ബ​ങ്ങ​ളെ ദ​ത്തെ​ടു​ക്കു​മെ​ന്ന്​ സി.​പി.മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് പ്ര​തി​നി​ധി​ക​ള്‍ ദു​ബൈ​യി​ല്‍ വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വീ​ടു​ക​ള്‍ നി​ര്‍മി​ച്ചു​ന​ല്‍കു​ക​യും ജീ​വി​തോ​പാ​ധി ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ്​ ന​ട​പ്പാ​ക്കു​ക. വ്യ​വ​സാ​യി​യും സി.​പി. ട്ര​സ്റ്റ്​ ചെ​യ​ര്‍​മാ​നു​മാ​യ സി.​പി. സാ​ലി​ഹ്​ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഇ​തി​നാ​യി ഒ​രേ​ക്ക​റി​ലേ​റെ വ​രു​ന്ന സ്വ​ന്തം സ്ഥ​ലം നീ​ക്കി​വെ​ച്ചി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു. കു​ടും​ബ​ങ്ങ​ള്‍​ക്ക്​ എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യ വീ​ടാ​ണ്​ ട്ര​സ്റ്റ് ഒ​രു​ക്കു​ക.

കൃ​ഷി, ക​ന്നു​കാ​ലി ഫാം, ​കെ​ട്ടി​ട​നി​ര്‍​മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ അ​വ​സ​ര​വും ഒ​രു​ക്കും. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, ക​ലാ​കാ​യി​ക വി​നോ​ദ​ങ്ങ​ള്‍, ക​ര​കൗ​ശ​ല നി​ര്‍​മാ​ണ പ​രി​ശീ​ല​നം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും മു​തി​ര്‍​ന്ന കു​ട്ടി​ക​ള്‍​ക്ക്​ തൊ​ഴി​ല്‍ പ​രി​ശീ​ല​ന​കേ​ന്ദ്ര​വും സ്ഥാ​പി​ക്കും. ഇ​വി​ടെ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് യു.​എ.​ഇ​യി​ല്‍ സി.​പി. സാ​ലി​ഹി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​സ ഗ്രൂ​പ്​ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ട്ര​സ്റ്റ്​ പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജി​ല്ല ക​ല​ക്ട​ര്‍​മാ​രു​ടെ​യും ശി​പാ​ര്‍​ശ അ​നു​സ​രി​ച്ചാ​വും ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ക​യെ​ന്നും ബൃ​ഹ​ത്താ​യ പ​ദ്ധ​തി മ​ന്ത്രി കെ. ​രാ​ജ​നു​മാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ വാ​ക്സി​ന്‍ വി​ത​ര​ണം, കേ​ര​ള​ത്തി​ലു​ട​നീ​ളം കു​ടി​വെ​ള്ള വി​ത​ര​ണം, വി​ധ​വ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ട്ര​സ്റ്റ്​ മു​ന്‍​കൈ​യെ​ടു​ത്ത്​ ക​ഴി​ഞ്ഞ കാ​ല​ത്ത്​ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ആ​സ ഗ്രൂ​പ് സി.​ഇ.​ഒ ഫാ​രി​സ് അ​ബൂ​ബ​ക്ക​ര്‍, ജ​ന. മാ​നേ​ജ​ര്‍ ഇ​ബ്രാ​ഹിം​കു​ട്ടി, ബി​സി​ന​സ് ഡെ​വ​ല​പ്മെന്‍റ് മാ​നേ​ജ​ര്‍ അ​റാ​ഫ​ത്ത് എം. ​അ​ന്‍​സാ​രി, ക​മ്ബ​നി സെ​ക്ര​ട്ട​റി ഷെ​മി ജൗ​ഹ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.