Saturday
10 January 2026
31.8 C
Kerala
HomeKeralaസൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സഹായത്തോടുകൂടി കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ആപേക്ഷ ക്ഷണിച്ചു.

ഡിഗ്രി,ബി.ടെക് (എം.സി.എ) കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് അവസരം. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിൽ റസിഡൻഷ്യൽ വിഭാഗത്തിലാണ് കോഴ്‌സുകൾ നടക്കുക. പഠന കാലയളവിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപ്പന്റും നൽകും.

അപേക്ഷകൾ ആഗസ്റ്റ് 10 ന് മുൻപായി തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ലഭിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 73567899917

RELATED ARTICLES

Most Popular

Recent Comments