ചാലിയാറിനെ ടൂറിസ്റ്റ് ഭൂപടത്തില്‍ ഉള്‍പ്പെടുത്തും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

0
43

ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ചാലിയാര്‍ നദിയും ഉള്‍പ്പെടുത്തും. ചാലിയാറിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടൂറിസം പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടി.വി. ഇബ്രാഹീം എം.എല്‍.എ.യുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിലെ നാലാമത്തെ വലിയ നദിയായ ചാലിയാറിനെ ദൗര്‍ഭാഗ്യവശാല്‍ ടൂറിസം വകുപ്പ് ഇതു വരെ വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. എന്നാല്‍ പുതുതായി ആരംഭിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ചാലിയാര്‍ നദി കൂടി ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുന്നതായും മന്ത്രി പറഞ്ഞു.

ചാലിയാറിന്റെ കുറുകെ പ്രധാന പാലങ്ങളെ ഉള്‍പ്പെടുത്തി ബേപ്പൂര്‍, കൊണ്ടോട്ടി, കുന്ദമംഗലം, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലൂടെ ഒഴുകുന്ന ചാലിയാറില്‍ ടൂറിസം പദ്ധതികള്‍ ആരംഭിക്കുമെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയില്‍ അറിയിച്ചു.