Wednesday
17 December 2025
26.8 C
Kerala
HomeKeralaബഫർ സോൺ വിഷയം; തൃശൂരിലെ മലയോര മേഖലകളിൽ എൽ.ഡി.എഫ് ഹർത്താൽ പൂർണ്ണം

ബഫർ സോൺ വിഷയം; തൃശൂരിലെ മലയോര മേഖലകളിൽ എൽ.ഡി.എഫ് ഹർത്താൽ പൂർണ്ണം

തൃശൂർ: ബഫർസോൺ വിഷയത്തിൽ ജില്ലയിലെ മലയോര മേഖലകളിൽ എൽ.ഡി.എഫ് നടത്തുന്ന ഹർത്താൽ പൂർണം. ജില്ലയിൽ 11 വില്ലേജുകളിലാണ് ഹർത്താലുള്ളത്. ഇന്ന് രാവിലെ 6 മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. സംരക്ഷിത വനമേഖലയ്‌ക്കും ചുറ്റും കുറഞ്ഞത്‌ ഒരു കിലോമീറ്ററെങ്കിലും പരിസ്ഥിതിലോല പ്രദേശമായി നിലനിർത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

ഇതിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ്‌ ഹർത്താൽ. ജില്ലയിൽ ഹർത്താൽ പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഏതാനും ചില വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങുന്നത് പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര തുടങ്ങി 11 വില്ലേജുകളെ സുപ്രിം കോടതി ഉത്തരവ് ബാധിക്കും.

ഇവിടങ്ങളിലാണ് എൽ.ഡി.എഫ്.ഹർത്താൽ ആചരിക്കുന്നത്. സംരക്ഷിത വനമേഖലയ്ക്ക് സമീപത്തെ താമസക്കാരേയും കർഷകരേയും കോടതി വിധി ദോഷമായി ബാധിക്കും. രാവിലെ തന്നെ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

RELATED ARTICLES

Most Popular

Recent Comments