Wednesday
17 December 2025
31.8 C
Kerala
HomeWorldഒത്തിരി ഇഷ്ടപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കണോ?; ആമസോൺ അലക്‌സ പരിചയപ്പെടുത്തുന്നു പുതിയ സാങ്കേതിക വിദ്യ

ഒത്തിരി ഇഷ്ടപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കണോ?; ആമസോൺ അലക്‌സ പരിചയപ്പെടുത്തുന്നു പുതിയ സാങ്കേതിക വിദ്യ

ഒത്തിരി ഇഷ്ടപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അവരൊന്ന് പേരെടുത്ത് വീണ്ടും വിളിച്ചിരുന്നെങ്കിൽ എന്നാ​ഗ്രഹിക്കാത്തവരുണ്ടാകില്ല. നമുക്ക് ഒരോരുത്തർക്കും വിട്ടുപിരിഞ്ഞ അത്രയ്ക്ക് പ്രിയപ്പെട്ടവർ ഉണ്ടാകും. ഒരിക്കലും തിരിച്ചുകിട്ടാത്ത ഓർമകളിൽ ആ വ്യക്തിയെ മനസിൽ കൊണ്ടുനടക്കുന്നവർ.

അവരെ കുറിച്ചുള്ള ഓർമകൾ നിലനിർത്താനും അവരുടെ സാന്നിധ്യം ശബ്ദത്തിലൂടെ നമുക്കൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്താനും ഒരുങ്ങുകയാണ് ആമസോൺ അലക്‌സ. റിപ്പോർട്ടുകൾ പ്രകാരം, മരിച്ചു പോയവരുടെ ശബ്ദത്തിന്റെ ഓഡിയോ ഫയൽ അലക്സ അനാലിസിസ് ചെയ്യുകയും ഇതനുസരിച്ച് അലക്സ ശബ്ദം അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും. കൂടാതെ, നമുക്ക് ഇഷ്ടപ്പെട്ട പേരുകൾ വിളിച്ച് അഭിസംബോധന ചെയ്യാനും സാധിക്കും.

എന്നാൽ, ഈ ഫീച്ചർ ആൾമാറാട്ടത്തിനും മറ്റുള്ളവരെ കബളിപ്പിക്കാനും ഉപയോഗിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. മെഷീൻ ലേണിംഗിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന ഡിജിറ്റൽ അസിസ്റ്റന്റാണ് ആമസോൺ അലക്സ.

RELATED ARTICLES

Most Popular

Recent Comments