Wednesday
17 December 2025
30.8 C
Kerala
HomeWorldവാനരവസൂരിയെ മഹാമാരിയായി പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക്; മരണനിരക്ക് കുറവാണെങ്കിലും രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നു

വാനരവസൂരിയെ മഹാമാരിയായി പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക്; മരണനിരക്ക് കുറവാണെങ്കിലും രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നു

വാഷിംഗ്ടൺ: വാനരവസൂരിയെ മഹാമാരിയായി പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക്. അതി വേഗത്തിൽ വിവിധ ഭൂഖണ്ഡങ്ങളിലായി പടരുന്ന വാനര വസൂരിയെ തടഞ്ഞു നിർത്താൻ സാധിക്കുന്നില്ലെന്ന് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക് പറയുന്നു. 42 രാജ്യങ്ങളിലായി 3,417 ആളുകളെ വാനരവസൂരി ഇതിനോടകം ബാധിച്ചിട്ടുണ്ട്.

വാനരവസൂരിക്ക് സ്‌മോൾപോക്‌സിനേക്കാൾ മരണനിരക്ക് കുറവാണെങ്കിലും രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നു. ഇത് തടയാൻ വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക് നിർദ്ദേശിച്ചു.

പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിലൂടെ മങ്കിപോക്‌സിന്റെ വ്യാപനം തടയുന്നതിനായി വിവിധ രാജ്യങ്ങളിൽ ഒരുമയോടുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments