Wednesday
17 December 2025
30.8 C
Kerala
HomeEntertainmentപ്രണയവും പ്രതികാരവും നിറഞ്ഞ “സ്പ്രിംഗ് “; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി

പ്രണയവും പ്രതികാരവും നിറഞ്ഞ “സ്പ്രിംഗ് “; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി

ബാദുഷ പ്രൊഡക്ഷന്‍സിന്‍്റെ ബാനറില്‍ എന്‍.എം ബാദുഷ നിര്‍മ്മിച്ച്‌ ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാല്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സ്പ്രിംഗ്.ചിത്രത്തിന്‍്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ജനപ്രിയ താരങ്ങളായ ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരുടെ പേജിലൂടെ റിലീസായി.

പ്രണയാര്‍ഥ്രമായി മുഖാമുഖം നില്‍ക്കുന്ന ആദിലും ആരാധ്യയുമാണ് പോസ്റ്ററില്‍. സുനില്‍ ജി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രണയവും പ്രതികാരവും നിറഞ്ഞ സ്പ്രിംഗ് ഒരു റൊമാന്‍്റിക് ത്രില്ലറാണ്. ചിത്രത്തില്‍ യാമി സോന, പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്ബില്‍ അശോകന്‍, വിനീത് തട്ടില്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്‍്റെ ഛായാഗ്രഹണം. മ്യൂസിക്- അലോഷ്യ പീറ്റര്‍, എഡിറ്റര്‍- ജോവിന്‍ ജോണ്‍, ആര്‍ട്ട്- ജയന്‍ ക്രയോണ്‍സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ലൈം ടീ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസ്സൈന്‍, മേക്കപ്പ്- അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്.

കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈന്‍- ഷെഫിന്‍ മായന്‍,ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള & വിനയ് ചെന്നിത്തല, അസോസിയേറ്റ്-അരുണ്‍ & ജിദു, പി.ആര്‍.ഓ-പി ശിവപ്രസാദ്, സ്റ്റില്‍സ്- സേതു അത്തിപ്പിള്ളില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം പെന്‍ ആന്‍്റ് പേപ്പര്‍ ക്രിയേഷന്‍സിന്‍്റെ ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments