അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ താ​മ​സ​സ്ഥ​ല​ത്തെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ

0
63

വി​ഴി​ഞ്ഞം: മു​ല്ലൂ​ർ നെ​ല്ലി​ക്കു​ന്നി​ലെ വാ​ട​ക സ്ഥ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ താ​മ​സ​സ്ഥ​ല​ത്തെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ശ്ചി​മ​ബം​ഗാ​ൾ മൂ​ഷി​ദാ​ബാ​ദ് ഹ​രീ​നാ​പൂ​ർ ഹൗ​സ് ന​മ്പ​ർ നാ​ലി​ൽ അ​ബ്ദു​ൾ ഹു​സൈ​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ റെ​ജാ​വൂ​ൾ ക​രിം (41) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ല 5.30 നാ​യി​രു​ന്നു സം​ഭ​വം. ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വി​ളി​ച്ചു​ണ​ർ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ര​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർന്ന്, ഇ​വ​ർ വാ​ട​ക​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നെ വി​വ​ര​മ​റി​യിച്ചു. ഇ​യാ​ൾ വി​ഴി​ഞ്ഞം പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ർ അ​റി​യി​ച്ചു.

തുടർന്ന്, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ച​താ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റി​യി​ച്ചു.