Wednesday
17 December 2025
30.8 C
Kerala
HomeWorldഈ ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിലുണ്ടോ? എങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

ഈ ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിലുണ്ടോ? എങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സ്ഥിരം വില്ലനാണ് വൈറസുകൾ. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിലൂടെ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലേക്ക് വൈറസ് കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ വൈറസ് മുന്നറിയിപ്പിനെ തുടർന്ന് ഏതാനും അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഈ ആപ്ലിക്കേഷനുകൾ ഫോണിൽ ഉപയോഗിക്കുന്നവർ തീർച്ചയായും ജാഗ്രത പാലിക്കണം. ആപ്ലിക്കേഷനുകളിൽ വൈറസ് ഉണ്ടെന്ന് കണ്ടെത്തിയാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉടൻ നീക്കം ചെയ്യാറുണ്ട്. അതിനാൽ, ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ പരമാവധി പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക.

Document Manager, 3D Camera to Plan, Intelligent translator Pro, Imtoken, Oneemoji Keybord എന്നീ ആപ്ലിക്കേഷനുകളാണ് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments