പെണ്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്‌തെന്ന് ആരോപിച്ച് പത്താംക്ലാസുകാരന് ക്രൂരമർദനം

0
67

പെണ്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്‌തെന്ന് ആരോപിച്ച് വിദ്യാർഥിക്ക് ക്രൂര മർദനം. പാനൂർ ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിദ്യാർഥിയെ മർദിച്ച ഓട്ടോ ഡ്രൈവർ ജിനീഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂർ പോലീസ് അറിയിച്ചു.

ഈ പ്രദേശത്തെ ഒരു സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. വീടിനടുത്തുള്ള പ്ലസ് വണിന് പഠിക്കുന്ന ഒരു പെണ്‍ കുട്ടിക്കൊപ്പമാണ് വിദ്യാര്‍ത്ഥി സ്കൂളിലേക്ക് കഴിഞ്ഞ കുറച്ചുകാലമായി പോയിക്കൊണ്ടിരുന്നത്. ഇതിനെ ഇടക്കാലത്ത് പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തിരുന്നു.

ഇന്നലെ പെണ്‍കുട്ടിക്കൊപ്പം വിദ്യാര്‍ത്ഥി സമീപത്തെ കൂള്‍ബാറില്‍ ജ്യൂസ് കുടിക്കാന്‍ കയറിയിരുന്നു. അതിന് ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഓട്ടോഡ്രൈവറായ ജിനീഷിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

വിദ്യാര്‍ത്ഥി വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

See also: