ഗണപതി ഹോമത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറന്നു

0
78

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പൂട്ടിക്കിടന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു. ഗണപതി ഹോമത്തോടെയാണ് വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറന്നത്.
2018-ലാണ് തിരുവനന്തപുരത്തെ പ്ലസ് മാക്സ് കമ്പനി നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് അടച്ചിടുന്നത്. യാത്രക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ആറുകോടിയുടെ മദ്യക്കടത്ത് നടത്തിയ സംഭവത്തില്‍ സി.ബി.ഐ., കേസെടുത്തതോടെയാണ് ഷോപ്പ് പൂട്ടിയത്.
ദുബായ് ആസ്ഥാനമായ അന്താരാഷ്ട്ര ബ്രാന്‍ഡായ ഫ്‌ളെമിംഗോയും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്നത്. ഡ്യൂട്ടിഫ്രീ ഷോപ്പ് നിലവിലുണ്ടായിരുന്നയിടത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയത് ആരംഭിച്ചത്.