‘പിരിയഡ്സ് ട്രാക്കർ’: പുതിയ സേവനവുമായി വാട്സ്ആപ്പ്

0
84

സ്ത്രീകൾക്ക് കൂടുതൽ ഉപയോഗപ്രദമായ ‘പിരിയഡ്സ് ട്രാക്കർ’ സേവനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ആർത്തവ സമയം പിന്തുടരാൻ സഹായിക്കുന്ന ഈ സേവനത്തിന് സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡാണ് പിന്തുണ നൽകുന്നത്.

വാട്സ്ആപ്പിൽ +919718866644 എന്ന നമ്പറിലേക്ക് Hi സന്ദേശം അയക്കുമ്പോൾ ചാറ്റ് ബോട്ടിൽ 2 ഓപ്ഷനുകൾ ദൃശ്യമാകും. Track my Periods ഓപ്ഷൻ തിരഞ്ഞെടുത്താൽ അടുത്തതായി Track Period, Conceive, Avoid Pregnancy എന്നീ ഓപ്ഷനുകൾ സാധിക്കും.

ആവശ്യാനുസരണം ഇതിലെ ഓപ്ഷനുകൾ തിരഞ്ഞെടുത്താൽ വിവരങ്ങൾ ലഭ്യമാകും. കൂടാതെ, ഇതിനായി തൊട്ടുമുമ്പുള്ള ആർത്തവ തീയതിയും മറ്റു വിവരങ്ങളും നൽകണം.