Wednesday
17 December 2025
30.8 C
Kerala
HomeEntertainmentവിക്രം ഒടിടിയിലേക്ക് ;ജൂലൈ 8ന് ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുമെന്നു റിപ്പോർട്ട്

വിക്രം ഒടിടിയിലേക്ക് ;ജൂലൈ 8ന് ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുമെന്നു റിപ്പോർട്ട്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ(Kamal Haasan) നായകനായി എത്തിയ ചിത്രമാണ് വിക്രം(Vikram). ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുകയാണ്. ലോകമെമ്പാടുമായി 375 കോടിയാണ് വിക്രം ഇതുവരെ കളക്ട് ചെയ്തതെന്നാണ് വിവരം. ഈ അവസരത്തിൽ വിക്രം ഒടിടിയിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 
ജൂലൈ 8ന് ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. 
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 
ആദ്യവാരം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.

വിക്രമിൽ സൂര്യയുടെ കഥാപാത്രം അതിഥി വേഷത്തിൽ ഒതുങ്ങിയെങ്കിലും വിക്രം 3ൽ മുഴുനീള കഥാപാത്രമായി സൂര്യ ഉണ്ടാകുമെന്ന് ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു. ‘അടുത്ത സിനിമയില്‍ റോളക്‌സിന്റെ കഥാപാത്രം എങ്ങനെ മാറുമെന്ന് എനിക്ക് പറയാനാവില്ല. ദില്ലിയുടെ ഒരു വികസിച്ച കഥാപാത്രത്തെ എന്തായാലും കാണാനാവും. റോളക്‌സിന്റെ കഥാപാത്രത്തെ പറ്റി പറയാന്‍ പോയപ്പോള്‍ സൂര്യ അത് ചെയ്യില്ലെന്നാണ് വിചാരിച്ചത്. എന്നാല്‍ ആ കഥാപാത്രത്തെ പറ്റി പറഞ്ഞ് ഒരു ദിവസത്തിനുള്ളില്‍, രാത്രി തന്നെ അദ്ദേഹം യെസ് പറഞ്ഞു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് സൂര്യ പറഞ്ഞത്. കമല്‍ സാറിന്റെ വലിയ ഫാനായത് കൊണ്ട് അദ്ദേഹത്തിനെതിരെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് സൂര്യയെ പറഞ്ഞുമനസിലാക്കാന്‍ പാടുപെട്ടു. രണ്ട്, അദ്ദേഹത്തിന് തന്നെ ഒരു മാറ്റം വേണമായിരുന്നു. വ്യത്യസ്തതയുള്ള കഥാപാത്രം വേണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ചിന്തിച്ചിട്ട് ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യുക എന്ന് സൂര്യ തന്നെ എന്നോട് പറഞ്ഞു. അങ്ങനെ റോളക്‌സ് എന്ന കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചു. മൂന്നാം ഭാഗത്തില്‍ ശക്തനായ കഥാപാത്രമായി സൂര്യയും ഉണ്ടാവും,’എന്നാണ് ലോകേഷ് പറഞ്ഞത്

RELATED ARTICLES

Most Popular

Recent Comments