ഗൂഗിള്‍ അതിന്റെ പ്ലേ സ്റ്റോറില്‍ നിന്ന് PIP Pic Camera Photo Editor എന്ന ജനപ്രിയമായ ആപ്ലിക്കേഷന്‍ നിരോധിച്ചു.
ഫേസ്ബുക്ക് പാസ്വേര്‍ഡ് ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയറുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ആപ്പ് ഉപയോഗിക്കുന്ന വ്യക്തികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് മാല്‍വെയര്‍ വ്യാജ മെസേജുകള്‍ അയയ്ക്കുന്നുവെന്ന് ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും ആപ്പ് ഡാറ്റ ക്ലിയര്‍ ചെയ്യുകയും വേണമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളുടെ പാസ്വേര്‍ഡുകള്‍ മാറ്റുന്നതാകും നല്ലതെന്നും ഗൂഗിള്‍ അറിയിച്ചു.ആപ്പ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മനസിലാക്കിയതിനാല്‍ ഈ ആഴ്ചയുടെ തുടക്കം മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഫോട്ടോ എഡിറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ ആപ്പിനെ പൂര്‍ണമായും പ്ലേ സ്റ്റോറില്‍ നിന്ന് നിരോധിച്ചു. മാഗ്നിഫയര്‍ ഫ്ലാഷ്ലൈറ്റ്, ആനിമല്‍ വാള്‍പേപ്പര്‍, സോഡിഹോറോസ്‌കോപ്പ് മുതലായ ആപ്പുകളും സുരക്ഷിതമല്ലെന്ന് ഗൂഗിള്‍ പറയുന്നു.
സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മനസിലാക്കിയതിനാല്‍ ഈ ആഴ്ചയുടെ തുടക്കം മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഫോട്ടോ എഡിറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ ആപ്പിനെ പൂര്‍ണമായും പ്ലേ സ്റ്റോറില്‍ നിന്ന് നിരോധിച്ചു. മാഗ്നിഫയര്‍ ഫ്ലാഷ്ലൈറ്റ്, ആനിമല്‍ വാള്‍പേപ്പര്‍, സോഡിഹോറോസ്‌കോപ്പ് മുതലായ ആപ്പുകളും സുരക്ഷിതമല്ലെന്ന് ഗൂഗിള്‍ പറയുന്നു