കൊല്‍ക്കത്ത: പ്രവാചകനിന്ദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ കൊല്‍ക്കത്തയിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
വിവാദപരാമര്‍ശത്തില്‍ കൊല്‍ക്കത്തയിലെ നര്‍കേല്‍ദംഗ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നത്.
വരാനുള്ള അസൗകര്യം ചൂണ്ടിക്കാട്ടി അവര്‍ ഇ-മെയില്‍ സന്ദേശം അയച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടി.വി ചര്‍ച്ചക്കിടെ നൂപുര്‍ നടത്തിയ പ്രവാചകനിന്ദയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ബംഗാളില്‍ കടുത്ത പ്രക്ഷോഭം അരങ്ങേറിയിരുന്നു.