ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

0
52

വിജയശതമാനം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി.കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും.
സർക്കാർ സ്കൂളുകളിൽ 125581 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത് (81.72%)
എയ്ഡഡ് സ്കൂളുകളിൽ നിന്ന് 157704 യോഗ്യത നേടി (86.02%)
അൺ എയ്ഡഡ് സ്കൂളുകളിൽ 19374 പേരും (81.12 %) തുടർപഠനത്തിന് യോഗ്യത നേടി.
അതേസമയം,വിജയ ശതമാനം കൂടിയ ജില്ല കോഴിക്കോടാണ് (87. 79%)
ഏറ്റവും കുറവ് വയനാട് (75.07%). 78 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത് . പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ 28450 പേർ.