മുന്നൂറ് ചെറിയ ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ

0
66

മുന്നൂറ് ചെറിയ ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ എത്തിയതോടെയാണ് പുതിയ ചുവടുവെപ്പിന് ഒരുങ്ങന്നതെന്നാണ് റിപ്പോര്‍ട്ട്.

വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡറുകളില്‍ ഒന്നായിരിക്കും ഇത്.

കാരിയര്‍ എയര്‍ബസ് എസ് ഇ-യുടെ എ 320 നിയോ ഫാമിലി ജെറ്റുകളോ ബോയിംഗ് കമ്ബനിയുടെ 737 മാക്‌സ് മോഡലുകളോ എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തേക്കാം. അല്ലെങ്കില്‍ ഇവ രണ്ടും വാങ്ങിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാങ്ങല്‍ ചര്‍ച്ചകള്‍ വളരെ രഹസ്യമായാണ് നടക്കുന്നത്. ടാറ്റ ഗ്രൂപ്പ് ഇതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

എയര്‍ ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്ന 737 മാക്‌സ് ജെറ്റുകള്‍ക്ക് ഒരു ഇടപാടില്‍ 10 ജെറ്റുകള്‍ കൈമാറുമ്ബോള്‍ ഏകദേശം 40.5 ബില്യണ്‍ ഡോളര്‍ വിലവരും. അതായത് ഏകദേശം 400 കോടി രൂപ. 300 വിമാനങ്ങളുടെ നിര്‍മ്മാണത്തിനും വിതരണത്തിനും വര്‍ഷങ്ങള്‍ തന്നെ ആവശ്യമായി വരും. അതിനാല്‍ തന്നെ ഘട്ടം ഘട്ടമായി ആയിരിക്കും വില്പന. എയര്‍ബസ് ഒരു മാസത്തിനുള്ളില്‍ ഏകദേശം 50 ചെറിയ ജെറ്റുകള്‍ നിര്‍മ്മിക്കുന്നു, 2023-ന്റെ മധ്യത്തോടെ ഇത് 65 ആയും 2025-ഓടെ 75 ആയും വര്‍ദ്ധിപ്പിക്കാന്‍ കമ്ബനി പദ്ധതിയിടുന്നുണ്ട്.

സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിന്നും ടാറ്റായുടെ കൈകളിലേക്ക് എത്തിയപ്പോഴേക്കും എയര്‍ ഇന്ത്യ വീണ്ടും പഴയ പ്രതാപം തിരിഛ്ച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ്. അതിന്റെ ആദ്യ പടിയായി ഈ കരാറിനെ കാണാം. ഇതിലൂടെ എയര്‍ ഇന്ത്യയ്ക്ക് എതിരാളികളുമായുള്ള മത്സരത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.