യുവ നടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂര്‍ സ്വദേശിയായി ആൻമരിയ ആണ് വധു. ടൊവിനൊ തോമസ് കുടുംബസമേതം വിവാഹ വിരുന്നിനെത്തി. നിവിൻ പോളിയുടെ ഭാര്യ റിന്നയും വിവാഹ വിരുന്നില്‍ പങ്കെടുത്തു.
ചെറുപ്പം മുതലേ നാടകങ്ങളില്‍ സജീവമായിരുന്ന നടനാണ് ധീരജ്. ധീരജ് ‘വൈ’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ധീരജ് ‘കല്‍ക്കി’ എന്ന സിനിമയുടെയും ഭാഗമായി. ‘കര്‍ണൻ നെപ്പോളിയൻ ഭഗത്‍സിംഗ്’ എന്ന സിനിമയില്‍ നായകനുമായി. ധീരജും നിവിൻ പോളിയും ടൊവിനൊയും തോമസും കസിൻ സഹോദരങ്ങളാണ്. നിവിൻ പോളിയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് ധീരജ്. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനൊ.
യുവ നടൻ ധീരജ് ഡെന്നി വിവാഹിതനായി
RELATED ARTICLES
