ഗൂഗിൾ മാപ്പ് നോക്കി പോയ സ്വർണകടതുക്കാർ പെട്ടത് പൊലീസിന് മുന്നിൽ

0
168

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഒന്നര കിലോ സ്വര്‍ണ്ണവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണമാണ് പൊലീസ് കണ്ടെത്തിയത്. മലപ്പുറം ജില്ലയിലേക്കാണ് പ്രതികള്‍ സ്വര്‍ണ്ണം കൊണ്ടുപോയത്, ഇതിനിടെ വഴി തെറ്റി വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു.
അഴീക്കോട് ചെമ്മാത്ത് പറമ്പില്‍ സബീര്‍,മലപ്പുറം വള്ളുമ്പറം തൊണ്ടിയില്‍ സ്വദേശി നിഷാജ് എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നും സ്വര്‍ണ്ണം കൊണ്ടുവന്നത് സബീല്‍ ആണ്. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണ്ണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സബീലിനെ മലപ്പുറത്ത് എത്തിക്കുകയായിരുന്നു നിഷാജിന്‍റെ ദൌത്യം. എന്നാല്‍ ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചിരുന്ന നിഷാജ് വഴിതെറ്റി പൊലീസിന് മുന്നില്‍ ചാടിയതോടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം പിടിയിലായത്.  അഴീക്കോട് ജെട്ടിയില്‍ വച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലാണ് നിഷാജ് വന്നത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.