Wednesday
17 December 2025
31.8 C
Kerala
HomeKeralaഗാർഹിക പീഡനം; ഇടുക്കിയിൽ 19-കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു, അന്വേഷണം ആരംഭിച്ച് പോലീസ്

ഗാർഹിക പീഡനം; ഇടുക്കിയിൽ 19-കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു, അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: വീട്ടിനുള്ളിൽ പത്തൊൻപത് വയസുകാരി വീട്ടമ്മ ആത്മഹത്യ ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയാണ് പെരിയവാര എസ്റ്റേറ്റിൽ പ്രവീണിന്റെ ഭാര്യ ശ്രീജ [19] യെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.

രണ്ടുവർഷം മുമ്പാണ് ശ്രീജ അതേ എസ്റ്റേറ്റിലെ സമീപവാസിയായ പ്രവീണിനെ വിവാഹം കഴിച്ചത്. കുറച്ചുനാൾ സന്തോഷത്തോടെ കഴിഞ്ഞ ഇരുവരും പിന്നീട് രസത്തിലായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾ കഴിഞ്ഞതോടെ പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും തുടർന്ന് ഇരുവരും തമ്മിൽ വക്കേറ്റവും വഴക്കും നടന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മാനസികമായ അസ്വസ്തത കാട്ടിയിരുന്ന യുവതിയെ സ്ത്രീധന പ്രശ്നങ്ങളെ ചൊല്ലിയും ഭർത്താവ് ഉപദ്രവിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് യുവതി ആത്മഹത്യ ചെയ്തത്. മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മനസിക പീഡനത്തെക്കുറിച്ചും, സ്ത്രീധന പ്രശ്നങ്ങൾ വല്ലതുമുണ്ടോയോ എന്നതിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തിയാലെ പറയാൻ കഴിയുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments