കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഗുരുതരമെന്ന് സൂചന

0
81

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഗുരുതരമെന്ന് സൂചന. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ കഴിയുന്ന സോണിയ സൂക്ഷ്മ നീരീക്ഷണത്തിലാണെന്നും ചികിത്സ തുടരുകയാണെന്നും എഐസിസി അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 12ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയയുടെ ആരോഗ്യ സ്ഥിതിയെകുറിച്ച്‌ ഇതാദ്യമായാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിക്കുന്നത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സോണിയ്ക്ക് ഇന്‍ഫക്ഷനെ തുടര്‍ന്ന് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായിരുന്നു. ശ്വാസനാളത്തില്‍ അണുബാധയും ഉണ്ടായിട്ടുണ്ട്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഇത് കണ്ടെത്തിയിരുന്നു. സോണിയ ചികിത്സയില്‍ തുടരുകയാണെന്നും എഐസിസി മാധ്യമ വിഭാഗം മേധാവി ജയ്‌റാം രമേശ് അറിയിച്ചു.

നേരത്തെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെ ഇഡി അടുത്ത 23ന് ചോദ്യം ചെയ്യാനിരിക്കുകയാണ്.